എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ വായന പക്ഷാചരണ സമാപനം സംഘടിപ്പിച്ചു

എടതിരിഞ്ഞി : എച്ച് ഡി പി സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ വായന പക്ഷാചരണ സമാപനത്തോട് അനുബന്ധിച്ച് സാഹിത്യകൃതികളുടെ കവർ ചിത്രരചനാമത്സരവും കൈയ്യെഴുത്ത്‌ മാസിക മത്സരവും അവയുടെ പ്രദർശനവും നടത്തി. വായന പക്ഷാചരണ സമാപന ഉദ്‌ഘാടനം സുധീഷ് അമ്മവീട് കുട്ടികളുമൊത്തുള്ള ഗാനമഞ്ജരി പരിപാടിയിലൂടെ നിർവ്വഹിച്ചു.

വിദ്യാർത്ഥികൾക്ക് വിവിധ ദിവസങ്ങളിലായ് നടത്തിയ രചനാമത്സരങ്ങൾ, സാഹിത്യക്വിസ്സ്, സംസ്‌കൃതം പ്രശ്നോത്തരി, ഉറുദുപദപ്പയറ്റ് , ഖുറാൻ പാരായണം, ഹിന്ദി പോസ്റ്റർ നിർമ്മാണം , ഇംഗ്ലീഷ് ഔട്ട് ലൈൻ സ്റ്റോറി, വായനമത്സരങ്ങൾ എന്നിവയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രധാനാധ്യാപകനായ പി ജി സാജൻ, അദ്ധ്യാപകരായ സി പി സ്മിത, ടി ആർ കാഞ്ചന, പി കെ സിമി എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  
Top