ക്രൈസ്റ്റ് കോളേജ് ഹിന്ദി വിഭാഗം മുന്‍ അധ്യക്ഷന്‍ പ്രൊഫ. കെ.ജെ. ജോസഫ് കൈതയില്‍ അന്തരിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഹിന്ദി വിഭാഗം മുന്‍ അധ്യക്ഷന്‍ പ്രൊഫ. കെ.ജെ.ജോസഫ് കൈതയില്‍ (84) അന്തരിച്ചു . സംസ്‌കാരം നവംബർ 18 ശനിയാഴ്ച വൈകീട്ട് 3:30ന്. കാലിക്കറ്റ് സര്‍വ്വകലാശാല ഹിന്ദി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, വൈ.എം.സി.എ. സോണല്‍ പ്രസിഡന്റ്, റസ്‌ലിംഗ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, ഹിന്ദി പ്രചാര സഭ കോ-ഓര്‍ഡിനേറ്റര്‍,പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി , ജനതാദള്‍ (യു) തൃശൂര്‍ ജില്ലാ സെക്രട്ടറി , കാലിക്കറ്റ് സര്‍വ്വകലാശാല ഹിന്ദി മൂല്യനിര്‍ണ്ണയ ക്യാമ്പ് ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . കെ.ജെ. കൈതയില്‍ എ പേരില്‍ നിരവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്.

ഭാര്യ പരേതയായ ഏലിയാമ്മ ജോസഫ് (നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍,ഇരിങ്ങാലക്കുട ). മക്കള്‍ മിനി ജോസഫ് (പ്രിന്‍സിപ്പല്‍, എസ്.എന്‍.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കൊടുങ്ങല്ലൂര്‍, അനു ജോസഫ് (ലക്ചറര്‍ -ബഥനി കോളേജ് തിരുവനന്തപുരം) നീന ജോസഫ് (സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ,കുറ്റിക്കാട്) മരുമക്കള്‍ ബാബു ജോസ് (ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പുത്തന്‍ ചിറ)സണ്ണി അലക്‌സ് ( ഇംഗ്‌ളീഷ് ഇന്ത്യന്‍ കമ്പനി ,തിരുവനന്തപുരം) ടി.എസ്.തോമസ് (മാനേജര്‍ ,ഫെഡറല്‍ ബാങ്ക്, ആലുവ).

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top