പൊറത്തിശ്ശേരി മഹാത്മാ എൽ. പി, യു.പി. സ്കൂളിൽ വായനാപക്ഷാചരണ സമാപനം സംഘടിപ്പിച്ചു

പൊറത്തിശ്ശേരി : മഹാത്മാ എൽ. പി, യു.പി. സ്കൂളിൽ രവീന്ദ്രനാഥടാഗോർ വായനശാലയുടെ സഹകരണത്തോടെ വായനാപക്ഷാചരണ സമാപനം നടന്നു. പ്രശസ്ത കഥാകൃത്തും, ടെലിവിഷൻ അവതാരകനും , സാംസ്കാരിക പ്രവർത്തകനുമായ യു.കെ.സുരേഷ്കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. വായനശാല പ്രസിഡണ്ട് കെ.വി.പ്രദ്യുമ്നൻ അദ്ധ്യക്ഷത വഹിച്ചു. വേദിയിൽ വായനശാല സെക്രട്ടറി എ.ഗോപി, യു.കെ.സേതുമാധവൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിദ്യാർഥികൾ തയ്യാറാക്കിയ “ആലിപ്പഴം” കൈയെഴുത്ത് മാസികയുടെ പ്രകാശനവും നടന്നു. വായനപക്ഷാചരണസമാപനം റിപ്പോർട്ട് ആദിത്യ കെ. ബി.അവതരിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ മത്സരവിജയികൾക്കുളള സമ്മാനവിതരണവും നടന്നു. പ്രധാന അധ്യാപിക ഇ.ബി.ജീജീ സ്വാഗതവും ജസ്ന കെ ആർ നന്ദിയും രേഖപ്പെടുത്തി

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
Top